നിയമം ലംഘിച്ച് പുറത്തിറങ്ങിയാല്‍ 2 കോടി പിഴയെന്ന് ദുബായ് പോലീസ്

സ്വന്തം ലേഖകന്‍

 

സര്‍ക്കാര്‍ നിര്‍ദേശം ലംഘിച് വീടിന് പുറത്തിറങ്ങിയാല്‍ രണ്ടു കോടി രൂപ പിഴ ചുമത്തുമെന്ന് ദുബായ് പൊലീസിന്‍റെ മുന്നറിയിപ്പ്. തടവു ശിക്ഷയും അനുഭവിക്കേണ്ടിവരും. അതേസമയം കൊവിഡിനെ നേരിടാന്‍ മൂന്നു ദിവസത്തെ അണുനശീകരണ യജ്ഞം യുഎഇയില്‍ തുടങ്ങി. തെരുവുകള്‍, പൊതുഗാതഗത സര്‍വീസുകള്‍, മെട്രോ സര്‍വീസ് എന്നിവയടക്കമാണ് ശുചീകരിക്കുന്നത്.

 

രാത്രി എട്ടുമണിക്കാരംഭിച്ച അണുനശീകരണ യജ്ഞം ഞായറാഴ്ച രാവിലെ ആറു മണി വരെ തുടരും. ദുബായിലുള്ള എല്ലാ അമര്‍ കേന്ദ്രങ്ങളും ഇന്നുമുതല്‍ അടുത്ത മാസം 9 വരെ അടച്ചിട്ടതായി ദുബായ് ദുബായ് എമിഗ്രഷന്‍ അറിയിച്ചു. വിസ സേവനങ്ങള്‍ തേടുന്നവര്‍ വകുപ്പിന്‍റെ വെബ്സൈറ്റ്, സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ എന്നിവ ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചു.